ചാവശ്ശേരിയില്‍ ആര്‍എസ്എസ് ആക്രമണം; എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും കാറും തകര്‍ത്തു

Update: 2022-08-22 18:05 GMT

ഇരിട്ടി: ചാവശ്ശേരിയില്‍ ആര്‍എസ്എസ്സുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. മുറ്റത്തുകിടന്നിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാത്രി 9 മണിയോടെയാണ് ചാവശ്ശേരി പള്ളിക്ക് സമീപം താമസിക്കുന്ന എന്‍ കെ ഹംസയുടെ വീടിനു നേരെ ആര്‍എസ്എസ്സുകാര്‍ ആക്രമണം നടത്തിയത്. ബിജെപി മണ്ഡലം സെക്രട്ടറി രജീഷ് ചോടോന്‍, അജയന്‍, പോത്ത് സുധീഷ്, ബൈജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. കൈയില്‍ മാരകായുധങ്ങളുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വീടിന്റെ ജനാലകളും ചില്ലും തകര്‍ത്തു. പ്രദേശത്തെ കച്ചവടക്കാരനായ തന്‍സീറിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ ഹംസയുടെ ഭാര്യ ഹയറുന്നിസയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ മാതാപിതാക്കളും വലിയുമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

Tags:    

Similar News