ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വാഹനവ്യൂഹമിടിച്ച് ആറുവയസ്സുകാരന് ദാരുണാന്ത്യം

നേരത്തെയും മോഹന്‍ ഭാഗവതിന് അകമ്പടിസേവിച്ച കാറുകള്‍ അമിതവേഗതയെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് പശുവിനെ രക്ഷിക്കാനായി കാര്‍ വെട്ടിക്കവെ മറിയുകയായിരുന്നു.

Update: 2019-09-11 17:31 GMT
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വാഹനവ്യൂഹമിടിച്ച് ആറുവയസ്സുകാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന് അകമ്പടിയായി പോയ കാറിടിച്ച് ആറുവയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആല്‍വാറിലായിരുന്നു സംഭവം. രാജസ്ഥാനിലെ തിജാറയിലെ പാര്‍ട്ടി പരിപാടി കഴിഞ്ഞ് ബെഹ്‌റോറിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. ഗ്രാമമുഖ്യനും കൊച്ചുമകനും സഞ്ചരിച്ച ബൈക്കിലേക്ക് മോഹന്‍ ഭാഗവതിന് അകമ്പടിയായെത്തിയ കാര്‍ അമിതവേഗതയെ തുടര്‍ന്ന് ഇടിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. ഗ്രാമമുഖ്യനായ ചേത്രാം യാദവിനെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് കാറ് പോലിസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരേ കേസ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു. മുന്നു ദിവസത്തെ പരിപാടിക്കെത്തിയതായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നേരത്തെയും മോഹന്‍ ഭാഗവതിന് അകമ്പടിസേവിച്ച കാറുകള്‍ അമിതവേഗതയെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് പശുവിനെ രക്ഷിക്കാനായി കാര്‍ വെട്ടിക്കവെ മറിയുകയായിരുന്നു.
Tags:    

Similar News