മോഹന്‍ ഭാഗവതിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു
കുട്ടി സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. മോഹന്‍ ഭാഗവത് രാജസ്ഥാനിലെ ടിജാരയില്‍ നിന്ന് മടങ്ങിവരുന്ന വഴി മുണ്ടവാര്‍ റോഡില്‍ വെച്ചാണ് അപകടം
മുംബൈ: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വാഹന വ്യൂഹത്തില്‍പെട്ട കാര്‍ ബൈക്കിലിടിച്ച് ആറു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കുട്ടി സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. മോഹന്‍ ഭാഗവത് രാജസ്ഥാനിലെ ടിജാരയില്‍ നിന്ന് മടങ്ങിവരുന്ന വഴി മുണ്ടവാര്‍ റോഡില്‍ വെച്ചാണ് അപകടം. പ്രാദേശിക സര്‍പഞ്ച് ഛേത്രാം യാദവിന്റെ ചെറുമകന്‍ സച്ചിനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന ആര്‍എസ്എസിന്റെ ത്രിദിന യോഗത്തില്‍ പങ്കെടുക്കാനായിരുന്നു മോഹന്‍ ഭാഗവത് രാജസ്ഥാനിലേക്ക് പോയത്. കോ ഓര്‍ഡിനേഷന്‍ യോഗത്തില്‍ ആര്‍എസ്എസിന്റെ 35 വിഭാഗങ്ങളില്‍ നിന്നായി 200 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്എസ് വിളിച്ചുചേര്‍ക്കുന്ന ആദ്യ യോഗമാണ് പുഷ്‌കറില്‍ നടന്ന്.