യുഎഇയില്‍ രൂപയ് കാര്‍ഡ് പുറത്തിറക്കി

ഇന്ത്യയുടെ പ്ലാസ്റ്റിക്ക് മണി എന്നറിയപ്പെടുന്ന രൂപയ് കാര്‍ഡ് അബുദബിയില്‍ പുറത്തിറക്കി.

Update: 2019-08-24 10:43 GMT

അബൂദബി: ഇന്ത്യയുടെ പ്ലാസ്റ്റിക്ക് മണി എന്നറിയപ്പെടുന്ന രൂപയ് കാര്‍ഡ് അബുദബിയില്‍ പുറത്തിറക്കി. യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അബുദബി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ രൂപയ് കാര്‍ഡ് പുറത്തിറക്കിയത്. ഗള്‍ഫ് രാജ്യത്തില്‍ ആദ്യമായാണ് ഈ കാര്‍ഡ് പുറത്തിറക്കുന്നത്. പാശ്ചാത്യ കാര്‍ഡുകളാണ് വിസ, മാസ്റ്റര്‍ തുടങ്ങിയ കാര്‍ഡിന് സമാനമായിട്ടാണ് ഇന്ത്യ രൂപയ് കാര്‍ഡ് പുറത്തിറക്കുന്നത്. നേരെത്തെ രൂപയ് കാര്‍ഡ് ഭൂട്ടാനിലും സിംഗപ്പൂരിലും പുറത്തിറക്കിയിരുന്നു. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ സായിദ് പുരസ്‌ക്കാരം ഏറ്റുവാങ്ങാനാണ് മോഡി അബുദബിയിലെത്തിയത്.  

Tags:    

Similar News