പ്രായം 25 ല്‍ താഴെയാണോ?, വിദ്യാര്‍ഥിനിയാണോ?; എങ്കില്‍ ഒന്നും നോക്കണ്ട, പ്രസവിച്ചോളൂവെന്ന് റഷ്യ

രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം

Update: 2025-01-09 05:50 GMT

മോസ്‌കോ: ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് 100,000 റൂബിള്‍സ് (ഏകദേശം 81,000 രൂപ) വാഗ്ദാനം ചെയ്യുന്ന പദ്ധതി അവതരിപ്പിച്ച് റഷ്യ. രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം. ജനുവരി 1 മുതല്‍ എന്ന രീതിയില്‍ നിയമം ബാധകമാക്കാനാണ് പദ്ധതി. അമ്മ 25 വയസ്സിന് താഴെയുള്ളയാളും ഒരു പ്രാദേശിക സര്‍വകലാശാലയിലോ കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയും കരേലിയയിലെ താമസക്കാരനും ആയിരിക്കണം എന്നതാണ് ഈ ആനുകൂല്യം ലഭിക്കാനുള്ള നിബന്ധനകള്‍.

പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാര്‍ക്ക് ഈ നയം ബാധകമല്ലെന്ന് നിയമം വ്യക്തമായി പ്രസ്താവിക്കുന്നുണ്ടെങ്കിലും, സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം മൂലം കുട്ടി മരിച്ചാല്‍ പണം അസാധുവാക്കുമോ എന്നത് വ്യക്തമാക്കുന്നില്ല. വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ പണത്തിന് യോഗ്യരാണോ അതോ ശിശു സംരക്ഷണത്തിനും പ്രസവാനന്തര വീണ്ടെടുക്കലിനും വേണ്ടി അധിക പേയ്മെന്റുകള്‍ നല്‍കാന്‍ അധികാരികള്‍ സഹായിക്കുമോ എന്ന കാര്യവും പരാമര്‍ശിക്കുന്നില്ല.

2024-ന്റെ ആദ്യ പകുതിയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കായിരുന്നു റഷ്യയില്‍ രേഖപ്പെടുത്തിയത്. 599,600 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം റഷ്യയില്‍ ജനിച്ചത് . 2023-നെ അപേക്ഷിച്ച് 16,000 കുഞ്ഞുങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ ജനനനിരക്കിനാണ് രാജ്യത്തിന്റെ ഭാവിക്ക് വിനാശകരമാണെന്നാണ് റഷ്യയിലെ വിദഗ്ദര്‍ പറയുന്നത്.

Tags:    

Similar News