റഷ്യന്‍ കൂലിപ്പട്ടാളത്തിലകപ്പെട്ട മലയാളി കൊല്ലപ്പെട്ടു

തൃശൂര്‍ സ്വദേശി ബിനില്‍ ടിബി (32) ആണ് കൊല്ലപ്പെട്ടത്

Update: 2025-01-13 10:57 GMT

ന്യൂഡല്‍ഹി: റഷ്യന്‍ കൂലിപ്പട്ടാളത്തിലകപ്പെട്ട മലയാളി വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ സ്വദേശി ബിനില്‍ ടിബി (32) ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് മരണവിവരം ഇന്ത്യന്‍ എംബസി കുടുംബത്തെ അറിയിച്ചത്.

ഇവരില്‍ ഒരാളായ തൃശൂര്‍ സ്വദേശി ജെയിനിനെ ഉക്രേനിയന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മോസ്‌കോയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പാണ് ജെയിനിനെ റഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശ്ശൂരിലെ തൃക്കൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍ ആഗസ്ത് 19 ന് ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മോസ്‌കോയിലെ കഫേയില്‍ പാചകക്കാരായും ക്ലീനറായും ഇലക്ട്രീഷ്യന്‍മാരായും ജോലി ചെയ്യുന്നതിനായി 2024 ഏപ്രില്‍ 2നാണ് ഇയാള്‍ മറ്റ് അഞ്ച് പേര്‍ക്കൊപ്പം റഷ്യയിലേക്ക് പോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം കൂലിപട്ടാളക്കാരനാവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരെയാണ് ആവശ്യത്തിന് പരീശീലനം നല്‍കാതെ റഷ്യ സൈന്യത്തില്‍ ഉള്‍പെടുത്തുന്നത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നീ മൂന്ന് യുവാക്കളും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിരുന്നു. പ്രതിമാസം രണ്ടുലക്ഷം രൂപ പ്രതിഫലത്തില്‍ സെക്യൂരിറ്റി ജോലിയെന്ന പ്രതീക്ഷയിലാണ് ഇവര്‍ റഷ്യയിലേക്ക് പോയത്.

Tags:    

Similar News