തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Update: 2025-01-14 09:35 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. മാള്‍ഡയിലെ കാലിയാചക് പ്രദേശത്ത് പുതിയ റോഡിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹസ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രാദേശിക തൃണമൂല്‍ അധ്യക്ഷന്‍ ബകുല്‍ ഷെയ്ഖ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

മാള്‍ഡയില്‍ മറ്റൊരു തൃണമൂല്‍ കൗണ്‍സിലര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ജനുവരി നാലിനാണ് കൗണ്‍സിലര്‍ ദുലാല്‍ സര്‍ക്കാര്‍ മാള്‍ഡയില്‍ വെടിയേറ്റ് മരിച്ചത്. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവടക്കം ഏഴുപേരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് മാള്‍ഡ ടൗണ്‍ യൂണിറ്റ് പ്രസിഡന്റുമായ നരേന്ദ്ര നാഥ് തിവാരിക്ക് ദുലാല്‍ സര്‍ക്കാരുമായി ശത്രുതയാണ് കൊലപാതകകാരണമെന്ന് പോലിസ് പറഞ്ഞിരുന്നു.

Tags:    

Similar News