ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു

സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ ആര്യന്‍ മിശ്രയെ ഗോരക്ഷാ പ്രവര്‍ത്തകരെന്ന് സ്വയംഅകവാശപ്പെടുന്ന ഹിന്ദുത്വസംഘം വാഹനം പിന്തുടര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. 30 കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്നാണ് ആര്യനെ കൊലപ്പെടുത്തിയത്.

Update: 2024-09-03 05:40 GMT

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ പശുകടത്തുകാരനെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ വെടിവച്ചു കൊന്നു. 12ാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യന്‍ മിശ്ര(19)യാണ് കൊല്ലപ്പെട്ടത്. ആഗസ്ത് 23ന് ഫരീദാബാദിലെ ഗന്ധ്പുരിയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ ആര്യന്‍ മിശ്രയെ ഗോരക്ഷാ പ്രവര്‍ത്തകരെന്ന് സ്വയംഅകവാശപ്പെടുന്ന ഹിന്ദുത്വസംഘം വാഹനം പിന്തുടര്‍ന്ന് വെടിവച്ചു വെടിവച്ച് കൊല്ലുകയായിരുന്നു. 30 കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്നാണ് ആര്യനെ കൊലപ്പെടുത്തിയത്. കന്നുകാലികളെ കടത്തിക്കൊണ്ടുപോവുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടരുകയായിരുന്നു. ഈ സമയത്താണ് സുഹൃത്തുക്കളായ ഷാങ്കിക്കും ഹര്‍ഷിത്തിനുമൊപ്പം ആര്യന്‍ സഞ്ചരിച്ച വാഹനം പട്ടേല്‍ചൗക്കില്‍നിന്നു കണ്ടത്. ഹിന്ദുത്വ ഗോരക്ഷാ സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് സംഘം 30 കിലോമീറ്ററോളം ദൂരം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്ന ശേഷമാണ് വെടിവച്ചത്. ഡല്‍ഹി-ആഗ്ര ദേശീയ പാതയിലാണ് അക്രമികള്‍ ആര്യന്റെ കാറിനു നേരെ വെടിയുതിര്‍ത്തത്. ആര്യന്റെ കഴുത്തിലാണ് വെടിയുണ്ട കൊണ്ടത്. കാര്‍ നിര്‍ത്തിയതിന് ശേഷവും വീണ്ടും വെടിയുതിര്‍ത്തു. എന്നാല്‍, കാറിനുള്ളില്‍ സ്ത്രീകളെ കണ്ടതോടെയാണ് ഹിന്ദുത്വ ഗോരക്ഷാ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ആര്യനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ആര്യനുനെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News