കര്‍ണാകടയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് മുസ്തഫ എന്നിവരേയാണ് ഹിന്ദുത്വ സംഘം മാരകായുധങ്ങളുമായി മൃഗീയമായി മര്‍ദ്ദിച്ചത്.

Update: 2021-04-03 14:52 GMT

ബംഗളൂരു: കന്നുകാലി കടത്ത് സംശയിച്ച് രണ്ടു മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ബുധനാഴ്ച രാത്രി കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ രാത്രി ബെല്‍ത്തങ്ങാടി മെലന്തബേട്ടിലാണ് സംഭവം. പിക്കപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് മുസ്തഫ എന്നിവരേയാണ് ഹിന്ദുത്വ സംഘം മാരകായുധങ്ങളുമായി മൃഗീയമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരേയും ആദ്യം ബെല്‍ത്തങ്ങാടിയിലെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളുമായി ബന്ധമുള്ള അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലേക്കു മടങ്ങുന്നതിനിടെ അബ്ദുര്‍റഹ്മാനും മുഹമ്മദ് മുസ്തഫയും പിക്കപ്പിന് കേടുപാട് സംഭവിക്കുകയും തുടര്‍ന്ന് പ്രശ്‌നംപരിഹരിക്കുന്നതിനായി ഇരുവരും റിപ്പയര്‍ ഷോപ്പ് തേടുകയായിരുന്നു. ഇതിനിടെ പള്‍സര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവരെ തടയുകയും 'യാതൊരു ചോദ്യവുമില്ലാതെ ഇരുവരും ആക്രമിക്കുകയായിരുന്നുവെന്ന് ഇരകളുമായി സംസാരിച്ച എസ്ഡിപിഐ പ്രാദേശിക നേതാവ് ഹൈദറിനെ ഉദ്ധരിച്ച് ക്ലാരിയന്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, ഇരുമ്പ് വടികളുമായി കൂടുതല്‍ പേര്‍ സംഭവസ്ഥലത്തെത്തുകയും ഇരുവരേയും മൃഗീയമായി തല്ലിച്ചതക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതപ്രായരായ ഇരുവരേയും വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു. ആക്രമണത്തില്‍ റഹിമാനും മുസ്തഫയ്ക്കും ഗുരുതര പരിക്കേറ്റു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഫോട്ടോകള്‍ അവരുടെ ശരീരത്തില്‍ മുഴുവനും പാടുകളും മുറിവുകളും നിറഞ്ഞുനില്‍ക്കുകയാണ്.

സംഭവത്തില്‍, ബെല്‍ത്തങ്ങടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ ഭാഗമാണെന്ന് കരുതുന്ന മൂന്ന് പേരെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. കര്‍ണാടകയിലെ മംഗലാപുരം ജില്ലയിലെ ഫാരംഗിപേട്ട് പ്രദേശത്ത് ഒരു സംഘം ഇമാമിനെ അജ്ഞാതര്‍ ആക്രമിച്ചതിന്റെ ഞെട്ടല്‍വിട്ടുമാറും മുമ്പാണ് പുതിയ ആക്രമണം.

Tags:    

Similar News