കീവില്‍ സാധാരണക്കാര്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ട് റഷ്യന്‍ സൈന്യം(ഫോട്ടോ)

Update: 2022-02-26 11:59 GMT

കീവ്; യുക്രെയ്‌നില്‍ റസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റുകള്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ട റഷ്യന്‍ സൈന്യം ഇതുവരെ കൊലപ്പെടുത്തിയത് 198 സാധാരണക്കാരെ. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനമായ കീവിനു നേരെ നടക്കുന്ന ആക്രമണം തെരുവുയുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ രാത്രിയില്‍ കീവില്‍ ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് പലരും അണ്ടര്‍ഗ്രൗണ്ട് ഷെല്‍റ്ററുകളിലേക്ക് മാറിയിരിക്കുകയാണ്.

കീവില്‍നിന്ന് പുറത്തുകടക്കാന്‍ സഹായിക്കാമെന്ന അമേരിക്കന്‍ വാഗ്ദാനം വ്‌ലാദിമിര്‍ സെലന്‍സ്‌കി തള്ളി. തലസ്ഥാനത്ത് നിന്നു തന്നെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കീവ് നഗരത്തിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള്ള റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം ഒരു മിസൈല്‍പതിച്ചു. കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ പറ്റി. കെട്ടിടത്തില്‍ ഒരു വലിയ ദ്വാരം രൂപപ്പെട്ടു. ഇവിടെ ആര്‍ക്കെങ്കിലും മരണം സംഭവിച്ചോ എന്ന് വ്യക്തമല്ല.

കീവ് നഗരത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍


മിസൈല്‍ പതിച്ച അപാര്‍ട്ട്‌മെന്റ് കെട്ടിടം

 





കീവില്‍ നടക്കുന്നത് തെരുവ് യുദ്ധം



 

വ്യോമാക്രമണ സൂചന കേട്ട് അപാര്‍ട്ട്‌മെന്റിന്റെ മറവില്‍ അഭയംതേടിയ ആരോഗ്യപ്രവര്‍ത്തകര്‍






 


 



 


 


 




Tags:    

Similar News