'റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുക'; സമാധാന ചര്‍ച്ചയില്‍ ശക്തമായ നിലപാട് ഉയര്‍ത്തി യുക്രെയ്ന്‍
ബെലാറസ്; തങ്ങളുടെ രാജ്യത്തുനിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് യുക്രെയ്ന്‍. ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ നടന്ന റഷ്യ- യുക്രെയ്ന്‍ സമാധാനചര്‍ച്ചയിലാണ് യുക്രെയ്ന്‍ ഈ ആവശ്യമുയര്‍ത്തിയത്.
ചര്‍ച്ച തുടങ്ങും മുമ്പ് നിലപാട് പ്രഖ്യാപിക്കില്ലെന്ന് ക്രംലിന്‍ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടങ്ങിയത്.
സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് യുക്രെയ്‌ന്റെ ആവശ്യം. ചര്‍ച്ചക്കു മുമ്പ് ഒന്നും പുറത്തുവിടാനാവില്ലെന്നാണ് ക്രെംലിന്‍ പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ കരാറും റഷ്യന്‍ സേനയെ പിന്‍വലിക്കലുമാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മൈഖൈലോ പോഡോലിയാക് വ്യക്തമാക്കി.
ചര്‍ച്ചക്കു മുമ്പ് തങ്ങളുടെ നിലപാട് വ്യക്തമാക്കാനാവില്ലെന്നും തങ്ങള്‍ ചര്‍ച്ചക്കായി കാത്തിരിക്കുകയാണെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാട് പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ട് ഏറെ താമസിയാതെയാണ് യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.
ചെര്‍ണോബില്‍ സോണിനു സമീപം ബെലാറസിലാണ് ചര്‍ച്ച നടക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും ഇതുസംന്ധിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
റഷ്യന്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാസമിതിയുടെ അസാധാരണ യോഗം വിളിച്ചുചേര്‍ത്തു.