യുക്രെയിനില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം

Update: 2022-10-17 06:27 GMT

കീവ്: യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ നിരവധി ഇടങ്ങളിലായി റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി. കമികാസ ഡ്രോണുകളാണ് വിക്ഷേപിച്ചതെന്ന് യുക്രെയിന്‍ അധികൃതര്‍ അറിയിച്ചു.

പ്രസിഡന്റിന്റെ ഓഫിസിലെ മേധാവി ആന്‍ഡ്രിയ് യെര്‍മാര്‍ക്കാണ് വാര്‍ത്ത സ്ഥിരീകരിച്ചു.

തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് റഷ്യ കരുതുന്നതെങ്കിലും അവരുടെ ശ്രദ്ധ ചിതറാന്‍ മാത്രമേ ഉപയോഗപ്പെടൂ എന്ന് യെര്‍മാര്‍ക്ക് പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

നോണ്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലാണ് ആക്രമണം നടന്നത്.

ഇറാനില്‍നിന്നുളള ഡ്രോണുകളാണ് റഷ്യ ഉപയോഗിക്കുന്നത്. നേരത്തെയും യുക്രെയിന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ രാവിലെ ആറെമുക്കാലിനാണ് ആദ്യ സ്‌ഫോടനം നടന്നത്. പിന്നീട് മൂന്ന് സ്‌ഫോടനംകൂടി ഉണ്ടായി.

Tags:    

Similar News