യുക്രെനിലെ റഷ്യന്‍ അധിനിവേശം; പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലന്‍സ്‌കി
കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് പുടിനുമായി നേരിട്ട് സംസാരിക്കാമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. യുദ്ധം നിര്‍ത്തിവയ്ക്കാനുള്ള ഏക വഴി അതാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
ഞങ്ങള്‍ റഷ്യയെ ആക്രമിച്ചില്ല, ഞങ്ങള്‍ക്ക് അത്തരമൊരു പദ്ധതിയുമുണ്ടായിരുന്നില്ല. ഞങ്ങളില്‍ നിന്ന് എന്താണ് വേണ്ടത്? ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്തുപോവുക- സെലന്‍സ്‌കി പുടിനോട് പറഞ്ഞു.
'എന്നോടൊപ്പം (ചര്‍ച്ചക്ക്)ഇരിക്കൂ. (ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍) പോലെ 30 മീറ്റര്‍ അകലെയല്ല,'- സെലന്‍സ്‌കി പറഞ്ഞു. ഒരു മനുഷ്യന്‍ മൃഗത്തെപ്പോലെ പെരുമാറുമെന്ന് ഇക്കാലത്ത് ആരും കരുതുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് പുടിന്‍ യുക്രെയ്‌നിലേക്ക് പടനയിക്കാന്‍ തുടങ്ങിയത്.
റഷ്യ സാധാരണ ജനങ്ങളെ ഉന്നംവച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറിച്ചുള്ള ധാരാളം തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
യുക്രെയ്‌നിലെ ഒരു സ്‌കൂളില്‍ വിമാനം ഇടിച്ച് ഒമ്പത് പേര്‍ മരിച്ചതായി യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.
കീവില്‍ ഇതുവരെ 350 സാധാരണക്കാര്‍ മരിച്ചു.