റഷ്യന്‍ അധിനിവേശം; യുക്രെയ്ന്‍ അന്താരാഷ്ട്ര കോടതിയിലേക്ക്

Update: 2022-02-27 12:25 GMT

കീവ്; യുക്രെയ്‌നിലെ വലിയ രണ്ടാമത്തെ നഗരമായ ഖര്‍കീവില്‍ റഷ്യന്‍ സൈന്യവുമയുള്ള തെരുവുയുദ്ധം മുറുകുന്നതിനിടയില്‍ യുക്രെയ്ന്‍ പ്രശ്‌നപരിഹാരത്തിനായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. സംഘര്‍ഷം മുറുകിയതോടെ രാജ്യത്തുനിന്ന് ഏകദേശം 260000 പേര്‍ പലായനം ചെയ്തു. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം തേടാന്‍ ഇരുവിഭാഗവും തയ്യാറായിട്ടുണ്ട്.

യുദ്ധം നാലാം ദിവസത്തേക്ക് കടന്നപ്പോഴാണ് യുക്രെയ്ന്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്. യുക്രൈയ്‌നിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് സേനാവിന്യാസം നടത്തുന്നുണ്ട്. ഒപ്പം ക്രൂയിസ് മിസൈലുകളും അയക്കുന്നുണ്ട്.

റഷ്യന്‍ സേന ഖിര്‍കീവിലേക്ക് പ്രവേശിച്ചതായി റീജിനല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബലാറഷ്യന്‍ നഗരമായ ഹൊമെലില്‍ വച്ച് ചര്‍ച്ചക്ക് തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, ബലാറസിലെ ചര്‍ച്ചാ വാഗ്ദാനം യുക്രെയ്ന്‍ തള്ളി. അതേസമയം വാര്‍സോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബുള്‍, ബാക്കു തുടങ്ങിയ നഗരങ്ങളില്‍ ചര്‍ച്ചയാവാമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

കീവ് ഇപ്പോഴും യുക്രെയ്‌ന്റെ അധീനതയിലാണെന്ന് പ്രസിഡന്റ് പറഞ്ഞു. 

Tags:    

Similar News