യുക്രെയ്‌നില്‍ ആശുപത്രികള്‍ക്കും റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും മുകളില്‍ റഷ്യന്‍ ഷെല്ലാക്രമണം; തെളിവായി സാറ്റലൈറ്റ് ചിത്രങ്ങള്‍

Update: 2022-03-13 05:46 GMT

മരിയുപോള്‍; യുക്രെയ്‌നിലെ മരിയുപോളില്‍ ആശുപത്രികള്‍ക്കും റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും മുകളില്‍ റഷ്യന്‍ സൈന്യത്തിന്റെ കനത്ത ഷെല്ലാക്രമണം. ഷെല്ലാക്രമണം നടന്നതിന് തെളിവായ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു.

ഇപ്പോള്‍ ലഭിച്ച ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങളില്‍ ഷെല്ലാക്രമണത്തിനു മുമ്പ് തകരാത്ത കെട്ടിടങ്ങളും അതിനുശേഷം തകര്‍ന്ന കെട്ടിടങ്ങളും വ്യക്തമായി കാണാനാവും. യുഎസ്സിലെ സ്വകാര്യ കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസാണ് രണ്ട് ചിത്രങ്ങളും പുറത്തുവിട്ടത്.

റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ ഷെല്ലാക്രമണം നടന്നതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും തെളിവുകള്‍ ലഭ്യമായിരുന്നില്ല.

മരിയുപോളിലെ സ്ഥിതിഗതികള്‍ പരിതാപകരമായതായി ഡോക്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡര്‍ അറിയിച്ചു. പലയിടങ്ങളിലും ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

മരിയുപോളില്‍ മാത്രം 1,582 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 

Tags:    

Similar News