ശബരിമല യുവതിപ്രവേശം; സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രിംകോടതി വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ആലോചിച്ചു മാത്രമേ നടപടിയെടുക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. ശബരിമല വിഷയം ബിജെപി തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് കടകംപള്ളിയുടെ ശബരിമല വിഷയത്തിലെ യുടേണ്‍.
2018ലെ പ്രത്യേക സംഭവത്തില്‍ തനിക്ക് ദുഃഖമുണ്ടെന്നും സുപ്രിംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയതു മാത്രമേ അക്കാര്യം തീരുമാനിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരേ ചുമത്തിയ അയ്യായിരത്തോളം കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.