'സച്ചാര്‍ സമിതി ശുപാര്‍ശകള്‍ ഇല്ലാതാക്കിയ ഏക സംസ്ഥാനമായി കേരളം മാറി'-ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സച്ചാര്‍ സമിതി ശുപാര്‍ശകള്‍ ഇല്ലാതാക്കിയ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഈ തെറ്റ് സര്‍ക്കാര്‍ തിരുത്തണം. അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ലീഗ് ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെടി ജലീല്‍ എംഎല്‍എ. ലീഗ് ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു.