ഫലസ്തീന്‍ മാധ്യസ്ഥ ചര്‍ച്ചകളിലെ പ്രമുഖ സാന്നിധ്യമായ സ്വാഇബ് എരീഖാത്ത് കൊവിഡ് ബാധിച്ചു മരിച്ചു

സ്വാഇബ് എരീഖാത്തിന്റെ നിര്യാണത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

Update: 2020-11-10 14:58 GMT

ജറുസലേം: ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലെ പ്രമുഖ സാന്നിധ്യമായ സ്വാഇബ് എരീഖാത്ത്്് കൊവിഡ് ബാധിച്ച് മരിച്ചു. നാലു പതിറ്റാണ്ടിലേറെയായി പലസ്തീനി സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന 65കാരനായ സ്വാഇബ് എരീഖാത്ത്് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജറുസലേമിലെ ഹദസ്സ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മരണം കുടുംബം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

സ്വാഇബ് എരീഖാത്തിന്റെ നിര്യാണത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഒരു മഹാനായ പോരാളിയായിരുന്നു സ്വാഇബ് എരീഖാത്ത്് എന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ യാസര്‍ അറഫാത്തിന്റെ ദീര്‍ഘകാല ഉപദേശകനായിരുന്ന സ്വാഇബ് എരീഖാത്ത്് പിഎല്‍ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ അടുത്ത ഉപദേഷ്ടാവുമായിരുന്നു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടി ഇസ്രായേലുമായി ധാരണയിലെത്താന്‍ അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു.

Tags:    

Similar News