സിലബസിലെ കാവിവത്ക്കരണം; ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വ്വകലാശാല നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.