ദേശീയ വൂഷു ചാംപ്യന്‍ഷിപ്പില്‍ അഭിമാനമായി സഫ്‌വാന്‍

തവലു വിഭാഗമായ ട്രെഡിഷണല്‍ കുങ്ഫു ഇവന്റില്‍ ആണ് സ്വര്‍ണമെഡല്‍ നേടിയത്

Update: 2021-10-26 05:31 GMT
ദേശീയ വൂഷു ചാംപ്യന്‍ഷിപ്പില്‍ അഭിമാനമായി സഫ്‌വാന്‍

കോഴിക്കോട്: ദേശീയ വൂഷു ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി കേരളത്തിന് അഭിമാനമായി കോഴിക്കോട് നല്ലളം ബസാര്‍ സ്വദേശി മുഹമ്മദ് സഫ്‌വാന്‍. പഞ്ചാബിലെ ജലന്തറില്‍ നടക്കുന്ന ദേശീയ വൂഷു ചാംപ്യന്‍ഷിപ്പില്‍ ആണ് സഫ്‌വാന്റെ മിന്നും വിജയം. പുതിയാപ്പ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥിയാണ്. തവലു വിഭാഗമായ ട്രെഡിഷണല്‍ കുങ്ഫു ഇവന്റില്‍ ആണ് സ്വര്‍ണമെഡല്‍ നേടിയത്

അരക്കിണറില്‍ പ്രവര്‍ത്തിക്കുന്ന യിന്‍ യാങ് സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സില്‍ റംസി അബ്ദുര്‍റഹിമിന്റെയും ജെറീഷ് കല്ലിട്ടറക്കലിന്റെയും കീഴിലാണ് മുഹമ്മദ് സഫ്‌വാന്‍ വര്‍ഷങ്ങളായി വൂഷു അഭ്യസിക്കുന്നത്. ഫാത്തിമത്തു സുഹ്‌റയാണ് മാതാവ്.

Tags:    

Similar News