എല്ലാ മേഖലാ കാര്യാലയങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിക്കണമെന്ന് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ശക്തമായ പശ്ചാത്തലത്തില്‍ എല്ലാ മേഖലാ കാര്യലയങ്ങളിലും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കണമെന്ന് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ.
''എല്ലാ മേഖലാ ഡിവിഷനുകളും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കണം. ഓരോ ട്രയിനിങ് സെക്ഷന്‍ കഴിഞ്ഞാലും എല്ലാ ടീം മെമ്പര്‍മാരെയും നിരീക്ഷിക്കണം'' സായ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ രാജ്യത്തെ എല്ലാ ട്രയിനിങ് ക്യാമ്പുകളും ഇവന്റുകളും മത്സരങ്ങളും സെലക്ഷന്‍ ട്രയലുകളും നിര്‍ത്തിവയ്ക്കണമെന്ന് യുവജന ക്ഷേമ, കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഒളിമ്പിക് മത്സരങ്ങള്‍ അടുത്ത സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പുരുഷ, വനിത ഇന്ത്യന്‍ ഹോക്കി ടീം ബംഗളൂരുവില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശീലനത്തിന് വിലക്കില്ല. എന്നാല്‍ അവരെ കൃത്യമായി മോണിറ്റര്‍ ചെയ്യണം.