യുപിയില്‍ കുരങ്ങു പനി ലക്ഷണങ്ങളുമായി പെണ്‍കുട്ടി ചികില്‍സയില്‍;സാംപിളുകള്‍ പരിശോധനക്കയച്ചു

കുട്ടിയോ അടുത്ത ബന്ധമുള്ളവരോ കഴിഞ്ഞ ഒരു മാസമായി വിദേശയാത്ര നടത്തിയിട്ടില്ല

Update: 2022-06-04 06:07 GMT

ലക്‌നൗ: ഗാസിയാബാദില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ പെണ്‍കുട്ടി ചികില്‍സയില്‍.കുരങ്ങു പനി ലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ സാംപിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധക്ക് അയച്ചിരിക്കുകയാണ്.പരിശോധന ഫലം വന്നതിന് ശേഷമേ കുരങ്ങു പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂ.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കാണ് കുരങ്ങു പനി രോഗലക്ഷണങ്ങളുള്ളത്. ചെവിയിലെ അണുബാധ ചികില്‍സിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് കുട്ടിയുടെ ശരീരത്തില്‍ കുരങ്ങുപനിയുടേതിന് സമാനമായ പാടുകള്‍ കണ്ടത്.കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് കുടുംബത്തെ വിവരമറിയിച്ചു. കുടുംബത്തിലെ മറ്റ് കുട്ടികള്‍ക്കും ശരീരത്തില്‍ ഇത്തരം അലര്‍ജി ഉണ്ടായിരുന്നെന്നും അതു തന്നെയായിരിക്കും എന്നാണ് കരുതിയതെന്നുമാണ് കുടുംബം ഡോക്ടര്‍മാരോട് പറഞ്ഞത്. കുട്ടിയോ അടുത്ത ബന്ധമുള്ളവരോ കഴിഞ്ഞ ഒരു മാസമായി വിദേശയാത്ര നടത്തിയിട്ടില്ല.

ഇതിനകം 30 ലേറെ രാജ്യങ്ങളില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന കുരങ്ങുപനി ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല.കൊവിഡ് പോലെ മഹാമാരിയോ വ്യാപന ശേഷികൂടിയതോ അല്ലെങ്കിലും കുരങ്ങു പനി വ്യാപനം മുന്‍വര്‍ഷങ്ങളേക്കാള്‍ ഇത്തവണ കൂടുതലാണ്. ആഗോളതലത്തില്‍ 700 ഓളം പേര്‍ക്ക് ഇതിനകം കുരങ്ങുപനി റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News