സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന സംഘപരിവാര്‍ ഭീഷണികളെ ചെറുക്കും: എസ്ഡിപിഐ
.മലപ്പുറത്ത് വളരെ വിഷലിപ്തമായ പ്രസംഗം നടത്തിയ ശശികലയെ 153 എ വകുപ്പ് ചുമത്തി കേസെടുത്തു ജയിലില്‍ അടക്കണമെന്ന് എസ്ഡിപിഐ അധികാരികളോട് ആവശ്യപ്പെട്ടു
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മലബാറില്‍ നടന്ന സമര ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗ്ഗീയ വികാരം ഇളക്കി വിട്ട് രാജ്യത്ത് ഏറ്റവുമധികം സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ശ്രമം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ജില്ലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എസ്ഡിപിഐ രംഗത്തിറങ്ങും.
ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ് , ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, വൈസ് പ്രസിഡന്റുമായ സൈതാലവി ഹാജി, അരീക്കന്‍ ബീരാന്‍ കുട്ടി, സെക്രട്ടറിമാരായ മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍, ശരീഖാന്‍, ട്രഷറര്‍ കെ സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.