'സഞ്ജയ് നിങ്ങള്‍ ഒരു പോരാളിയാണ് തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്' ദത്തിന് പിന്തുണയുമായി യുവരാജ് സിംഗ്
2012-ല്‍ കാന്‍സര്‍ പിടിപെട്ടയാളാണ് യുവരാജ് സിംഗ്. ചികിത്സയ്ക്ക് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു.
മുംബൈ: അര്‍ബുദ രോഗബാധിതനായ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പിന്തുണ നല്‍കി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. 'സഞ്ജയ് നിങ്ങള്‍ ഒരു പോരാളിയാണ്. ഇപ്പോള്‍ നിങ്ങളനുഭവിക്കുന്ന വേദനയെന്തെന്ന് എനിക്ക് നന്നായി അറിയാം. എന്നാല്‍ നിങ്ങള്‍ അതിലേറേ കരുത്തുള്ള മനുഷ്യനാണ്. ഇതും കടന്ന് നിങ്ങള്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. എത്രയും വേഗം സുഖംപ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു- എന്നായിരുന്നു യുവരാജ് സിംഗ് ട്വീറ്റ് ചെയ്തത്. 2012-ല്‍ കാന്‍സര്‍ പിടിപെട്ടയാളാണ് യുവരാജ് സിംഗ്. ചികിത്സയ്ക്ക് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി സഞ്ജയ് ദത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.