സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്; സപ്തംബര്‍ 25ന് രാഷ്ട്രീയ സമാജ് പക്ഷയില്‍ ചേരും
മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപിയിലെ ചെറുസഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ (ആര്‍എസ്പി) യിലേക്കാണ് നടന്റെ രംഗപ്രവേശനം. സപ്തംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് ആര്‍എസ്പിയില്‍ അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി സ്ഥാപകനേതാവും കാബിനറ്റ് മന്ത്രിയുമായ മഹാദേവ ശങ്കര്‍ വ്യക്തമാക്കി.
മുംബൈ: 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപിയിലെ ചെറുസഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ (ആര്‍എസ്പി) യിലേക്കാണ് നടന്റെ രംഗപ്രവേശനം. സപ്തംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് ആര്‍എസ്പിയില്‍ അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി സ്ഥാപകനേതാവും കാബിനറ്റ് മന്ത്രിയുമായ മഹാദേവ ശങ്കര്‍ വ്യക്തമാക്കി. പാര്‍ട്ടി വിപുലീകരിക്കുന്നതിനായി ചലച്ചിത്രമേഖലയിലും തങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
10 വര്‍ഷം മുമ്പ് സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ നടന് ശോഭിക്കാനായില്ല. 2009ല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലഖ്‌നോ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് പത്രിക നല്‍കിയിരുന്നെങ്കിലും മല്‍സരിച്ചില്ല. അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളിയതിനെത്തുടര്‍ന്നായിരുന്നു പിന്‍മാറ്റം. പിന്നീട് എസ്പിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായെങ്കിലും രാജിവച്ച് പാര്‍ട്ടി വിടുകയായിരുന്നു. ധന്‍ഗര്‍ വിഭാഗത്തെ പ്രതിനിധീകരിച്ചാണ് രാഷ്ട്രീയ സമാജ് പക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ആറ് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്.
2009 ല്‍ മാധ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് എന്‍സിപി നേതാവ് ശരദ് പവാറിനോട് മല്‍സരിച്ച് ശങ്കര്‍ മഹാദേവ പരാജയപ്പെട്ടിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഞ്ജയ് ദത്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ദത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. മുംബൈ നോര്‍ത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് സുനില്‍ദത്ത് അഞ്ചുതവണ വിജയിച്ചിട്ടുണ്ട്. 2004 മുതല്‍ 2005 മെയ് വരെ ഒന്നാം യുപിഎ സര്‍ക്കാരില്‍ യുവജനകാര്യകായിക മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയില്‍നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എംപിയാണ് സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്ത്.