സംസ്‌കൃത പണ്ഡിതന്‍ പി ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു
മാള പഴൂക്കര പേരൂര്‍ക്കാവ് വാരിയം പി ചന്ദ്രശേഖര വാര്യര്‍ (102) ആണ് നിര്യാതനായത്. മുന്‍ അധ്യാപകനാണ്.
മാള: സംസ്‌കൃത പണ്ഡിതന്‍ 102ാം വയസ്സില്‍ നിര്യാതനായി. മാള പഴൂക്കര പേരൂര്‍ക്കാവ് വാരിയം പി ചന്ദ്രശേഖര വാര്യര്‍ (102) ആണ് നിര്യാതനായത്. മുന്‍ അധ്യാപകനാണ്. ഗുരുദേവന്റെ ദര്‍ശന മാലയടക്കം നിരവധി കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 100 വയസ്സിനപ്പുറം പ്രായമായ ഇദ്ധേഹത്തെ കെഎസ്എസ്പിയുവിന്റെ ആഭിമുഖ്യത്തില്‍ സംഘടന സംസ്ഥാന ജന. സെക്രട്ടറി കഴിഞ്ഞ ദിവസം വീട്ടിലെത്തി ആദരിച്ചിരുന്നു. ഭാര്യ പരേതയായ ഭാരതി വാരസ്യാര്‍. മക്കള്‍: ചക്രപാണി, സാവിത്രി, രാജശേഖരന്‍, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍ രാമചന്ദ്രന്‍, രാധ, ജയ, പരേതയായ ഗിരിജ. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍.