പൗരത്വ ഭേദഗതി നിയമത്തിനെതിരായ ക്രിസ്മസ് സന്ദേശവുമായി സാന്താക്ലോസ് നഗരത്തില്‍
ഇപ്പോള്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇനി വരുന്നത് നക്ഷത്രങ്ങളില്ലാത്ത ക്രിസ്മസ് ആയിരിക്കുമെന്ന മുന്നറിയിപ്പുമായാണ് സാന്താക്ലോസ് കാസറഗോഡ് ടൗണില്‍ ഇറങ്ങിയത്.
കാസര്‍കോട്: ഇത്തവണത്തെ ക്രിസ്മസ് സന്ദേശം പൗരത്വ ഭേദഗതി നിയമത്തിനെതിരേ ആവണമെന്ന് ആഭ്യര്‍ഥനയുമായി സാന്താക്ലോസും സമരമുഖത്ത്. ഇപ്പോള്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇനി വരുന്നത് നക്ഷത്രങ്ങളില്ലാത്ത ക്രിസ്മസ് ആയിരിക്കുമെന്ന മുന്നറിയിപ്പുമായാണ് സാന്താക്ലോസ് കാസറഗോഡ് ടൗണില്‍ ഇറങ്ങിയത്.
പൗരത്വ നിഷേധത്തിനെതിരേ ഉണര്‍ത്തു പാട്ടായി അതിജീവന കലാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ കരോള്‍ കാസര്‍ഗോഡ് ടൗണില്‍ സംഘടിപ്പിച്ചത്. പ്രതിഷേധ കരോളില്‍ അതിജീവന കലാ സംഘം സംസ്ഥാന ഖജാഞ്ചി എം ടി പി അഫ്‌സല്‍, കബീര്‍ ബ്ലാര്‍ക്കോട്, അഷ്‌റഫ് അണങ്കൂര്‍, അമീന്‍, കാമില്‍ അറഫ, ബാസിത്ത് അണങ്കൂര്‍ സംബന്ധിച്ചു.