സന്തോഷ് വധം: വാഹനപരിശോധനക്കിടെ മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു

Update: 2025-03-29 13:28 GMT
സന്തോഷ് വധം: വാഹനപരിശോധനക്കിടെ മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അതുല്‍ പോലിസിന്റെ കണ്‍മുന്നില്‍ നിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തലയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കാറില്‍ വന്ന പ്രതി പോലിസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അവരെ കാറില്‍ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പങ്കജ്, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Similar News