വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് സൗദി
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ആവശ്യമില്ല
റിയാദ്: വിനോദ സഞ്ചാരികള്‍ക്ക് സൗദി അറേബ്യ പ്രവേശനം അനുവദിച്ചു. കൊവിഡ് കാരണം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി. പതിനേഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് രാജ്യം പ്രഖ്യാപിക്കുന്നത്. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ ഒഴിവാക്കുകയാണെന്നാണ് അറിയിപ്പ്.
രണ്ടു ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഫൈസര്‍, അസ്ട്രസെനക, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് കമ്പനികളുടെ വാക്സിന് സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ആവശ്യമില്ല. 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ അപ്്ലോഡ് ചെയ്യണം.