റിയാദ്: അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ ജയില്‍ശിക്ഷക്ക് വിധേയരാക്കുമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നത് ഗൗരവതരമായ കുറ്റമാണ്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ പരമാവധി വേഗപരിധി നിഷ്‌കര്‍ഷിച്ച റോഡില്‍ ഇതിനേക്കാള്‍ 30 കി.മീ. അധികം വേഗത്തിലും, മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡുകളില്‍ 50 കി.മീറ്റര്‍ അധിക വേഗത്തിലും ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുക.
അമിത വേഗത കാരണം ആര്‍ക്കെങ്കിലും മരണമോ, അവയവങ്ങള്‍ നഷ്ടപ്പെടുകയോ പൂര്‍ണമായോ ഭാഗികമായോ വരുമാനം നിലക്കുകയോ അല്ലെങ്കില്‍ 21 ദിവസം ചികിത്സിച്ചിട്ടും ഭേദമാകാത്ത രീതിയില്‍ പരിക്ക് പറ്റുകയോ ചെയ്താല്‍ കേസ് ക്രിമിനല്‍ കുറ്റമാണ്. ഇവരെ ജയിലില്‍ അടക്കുമെന്നും സൗദി പബ്ലിക്ക് പ്രോസിക്യൂഷന്‍ അറിയിച്ചു.