കൊറോണ ആശ്വാസ പദ്ധതിയുമായി സൗദി സര്‍ക്കാര്‍
ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസത്തെ ലെവി ഇളവ്, വിവിധ വിഭാഗങ്ങളുടെ ആഘാതങ്ങള്‍ പഠിച്ചു പരിഹാരം കാണുന്നതിനു പ്രതേക സമിതികള്‍.
ദമ്മാം: കോവിഡ് 19 സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ആശ്വാസ പാക്കേജ്മായി സൗദി സര്‍ക്കാര്‍. 120 കോടി റിയാലിന്റെ ആശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ ആശ്വാസത്തിനു നേരത്തെ 50 കോടി റിയാലിന്റെ സഹായം പ്രഖ്യാപിച്ചത്.കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ ഇഖാമ കാലവധി അവസാനിച്ചവര്‍ക്ക് മൂന്നു മാസത്തേക്കു ലെവി ഒഴിവാക്കി 2020 ജൂണ്‍ 30 വരെയാണ് കാല പരിധി.ഈ ഘട്ടത്തില്‍ തൊഴില്‍ വിസ ഫീസ് തൊഴിലുമക്ക് മടക്കി നല്‍കും, വിസ സ്റ്റാന്‍പിംഗ് ചെയ്താലും തുക മടക്കി നല്‍കുകയോ, മൂന്നു മാസത്തേക്കു നീട്ടി നല്‍കുകയോ ചെയ്യും. റീഎന്‍ട്രി വിസ ഉപയോഗിക്കാത്തവര്‍ക്ക് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും.
മൂല്യ വര്‍ധിത നികുതി, സകാത്ത്, മറ്റിതര ടാക്‌സുകള്‍, നല്‍കുന്നതിനു മൂന്നു മാസത്തെ സമയ പരിധി നല്‍കും. നിബന്ധനകളില്ലാതെ 2019ലെ സകാത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.സകാത്, ടാക്‌സ് നല്‍കാത്തതിന്‍െ പേരില്‍ സ്ഥാപനങ്ങള്‍ സര്‍വീസ് നിര്‍ത്തി വെക്കുന്ന നടപടികള്‍ ഒഴിവാക്കും.
കസ്റ്റംസ് തീരുവ അടക്കുന്നത് മുപ്പത് ദിവസത്തേക്കു നീട്ടി നല്‍കി. എന്നാല്‍ ഇതിനു ബാങ്ക് ഗ്യാരണ്ടി നല്‍കണം. ബലദിയ്യ ഉള്‍പ്പടെയുള്ള ഇതര സര്‍ക്കാര്‍ ഫീസുകള്‍ അടക്കുന്നതിനു മൂന്നു മാസത്തെ സമയ പരിധി അനുവദിക്കും. ചെറുകിട, ഇടത്തര സ്ഥാപനങ്ങള്‍ക്ക് ഇളവുകളും സഹായങ്ങളും അനുവദിക്കുന്നതിനു ധന മന്ത്രാലയത്തിനു കീഴില്‍ പ്രതേക സമിതിയെ നിയോഗിച്ചു. ഊര്‍ജ്ജം, വാണിജ്യ, ടൂറിസം, സ്‌പോര്‍ട്ട്‌സ്, ഉത്പാദനം, ധാതു ഘനനം എന്നീ വകുപ്പുകുകളുടെ ആഘാതങ്ങള്‍ പഠിക്കുന്നതിനു പരിഹാരം കാണുന്നതിനു പ്രതേക സമിതിയെ നിയോഗിച്ചു.