നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ റിയാദ് റെഡ് സോണായി പ്രഖ്യാപിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Update: 2020-06-13 02:51 GMT

ദമ്മാം: കൊവിഡ്-19 ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന സ്ഥിതിയാണ് റിയാദിലേതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ലാ അസീരി പറഞ്ഞു. 1591 കേസുകളാണ് റിയാദില്‍ ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. സാമുഹ്യ അകലം പാലിക്കാത്തതും മറ്റ് ആരോഗ്യ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളാത്തതും രോഗവ്യാപനത്തിനു കാരണമാവുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ റിയാദ് റെഡ് സോണായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവുമെന്ന് ഡോ. അബ്ദുല്ല അഭിപ്രായപ്പെട്ടു. 

Tags:    

Similar News