കൊവിഡ് റെഡ് സോണ്‍: കോട്ടയത്തും ഇടുക്കിയിലും പോലിസ് സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയോഗിച്ചു
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐപിഎസ് ഓഫിസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യല്‍ ഓഫിസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യല്‍ ഓഫിസര്‍മാരായി നിയോഗിച്ചത്.