റെസിഡന്‍സ് അസോസിയേഷന്റെ വാട്സ്അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തു; ഒരാള്‍ അറസ്റ്റില്‍.
ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തില്‍ ജോസഫ് ജോര്‍ജ് (43) നെയാണ് ആലുവ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വാട്സ്അപ്പ് ഗ്രൂപ്പില്‍ ഒരംഗം മലവെള്ളപാച്ചലിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് ഇയാള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചി: റെസിഡന്‍സ് അസോസിയേഷന്റെ വാട്സ്അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തില്‍ ജോസഫ് ജോര്‍ജ് (43) നെയാണ് ആലുവ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വാട്സ്അപ്പ് ഗ്രൂപ്പില്‍ ഒരംഗം മലവെള്ളപാച്ചലിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് ഇയാള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.
പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോ ഇത്തരത്തിലുള്ളതാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനുമാണ് ഇയാള്‍ ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. എസ് എച്ച് ഒ എം ബി ലത്തീഫ്, എസ് ഐ എം.ജെ.ഷാജി, എസ് സി പി ഒ പി എം തല്‍ഹത്ത്, സി പി ഒ മാരായ ജെറി കുര്യാക്കോസ്, വികാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.