''കിഫ്ബി സിഇഒ സ്ഥാനം രാജിവെക്കില്ല; മുഖ്യമന്ത്രി തീരുമാനിക്കട്ടെ'': കെ എം എബ്രഹാം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം. കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷുദിന സന്ദേശത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കെ എം എബ്രഹാമിനെതിരേ ഹരജി നല്‍കിയിരുന്നത്. നേരത്തെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ താന്‍ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് പിന്നിലെന്ന് കെ എം എബ്രഹാം പറഞ്ഞു. ആരോപിക്കുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.