ലോകകപ്പില്‍ സൗദിയുടെ വിജയം: നാളെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്
ജിദ്ദ: ഇന്ന് ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരേ സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്.
രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നാളെ സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ മേഖലളിലെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവധിയായിരിക്കണമെന്ന് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന്‍ നിര്‍ദേശിച്ചു.