പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: 108 മുനിസിപ്പാലിറ്റികളില്‍ 102ലും വിജയം കൊയ്ത് തൃണമൂല്‍, നിലം തൊടാതെ ബിജെപി
നാദിയ ജില്ലയിലെ തഹെര്‍പൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണി വിജയം ഉറപ്പിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 108 മുനിസിപ്പാലിറ്റികളില്‍ 102 എണ്ണത്തില്‍ വന്‍ വിജയം നേടി. 102 നഗരസഭകളില്‍ 31 മുനിസിപ്പാലിറ്റികളിലും പ്രതിപക്ഷമില്ലാതെയാണ് ടിഎംസി വിജയിച്ച് കയറിയത്.ടിഎംസി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പാര്‍ട്ടിയുടെ വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിക്കുകയും 'അതിശക്തമായ ജനവിധിക്ക്' നന്ദി അറിയിക്കുകയും ചെയ്തു. നാദിയ ജില്ലയിലെ തഹെര്‍പൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണി വിജയം ഉറപ്പിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി പശ്ചിമ ബംഗാളില്‍ പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) നിലം തൊടാനായില്ല. കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം, പുതുതായി രൂപീകരിച്ച ഹംറോ പാര്‍ട്ടി ഡാര്‍ജിലിംഗ് മുനിസിപ്പാലിറ്റിയില്‍ വിജയിച്ചു.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.