സൗദിയില്‍ നിന്ന്‌ ആശ്വാസവാര്‍ത്ത; രോഗവിമുക്തരായവരുടെ എണ്ണം 50 ശതമാനത്തിലേറെയായി

Update: 2020-05-18 14:27 GMT

ദമ്മാം:  സൗദിയില്‍ പുതുതായി 2593 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 44 ശതമാനം പേര്‍ സ്വദേശികളും 56 ശതമാനം പേര്‍ വിദേശികളുമാണ്. ഇതോടെ സൗദിയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 സഥിരീകരിച്ചവരുടെ എണ്ണം 57345 ആയി ഉയര്‍ന്നു.

3026 പേര്‍ രോഗവിമുക്തി നേടി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 28748 ആയി. ഇതാദ്യമായാണ് രോഗവിമുക്തരായവരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുന്നത്.

സൗദിയില്‍ കൊവിഡ് 19 ബാധിച്ച് 8 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രോഗവിമുക്തരായവരുടെ എണ്ണം 320 ആയി. 28277 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇവരില്‍ 237 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245. ദമ്മാം 174, ഹുഫൂഫ് 147, കോബാര്‍ 133, ഖതീഫ് 71, തായിഫ് 64, അല്‍ദര്‍ഇയ്യ 44, ദഹ്‌റാന്‍ 34, ജുബൈല്‍ 33, ഹസം അല്‍ജലാമീദ് 23, ബുറൈദ 18, അല്‍സഹന്‍ 18, യാമ്പു 16, ബഖീഖ് 10, തബൂക് 9, ഷര്‍വ 9, ഖര്‍ജ് 9, ളബാഅ് 8, ഹായില്‍ 8, മന്‍ഫദ് അല്‍ഹദീസ 7, ഹഫര്‍ ബാതിന്‍ 9, അല്‍ജഫര്‍ 4, ജദീദ അറാര്‍ 4, മഹദ് ദഹബ് 3, ഖലീസ് 3, അല്‍റയിന്‍ 3 റമാഹ് 3 ഖമീഷ് മുശൈത് 2, മഹായീല്‍ അസീര്‍ 2, റഅ്‌സത്തന്നൂറ 2, അറാര്‍ 2, ഹൂത ബനീതമീം 2 റുവൈദ അല്‍അര്‍ദ് 2, അല്‍ദവാദ്മി 2, അല്‌സല്‍ഫി 2, മറ്റു സ്ഥലങ്ങളില്‍ ഓരോന്നു വീതവുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി 

Tags:    

Similar News