സൗദിയില്‍ ഇനി 17കാരികള്‍ക്കും ലൈസന്‍സ്
17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആണ് അനുവദിക്കുക.
റിയാദ്: സൗദി അറേബ്യയില്‍ ഇനി 17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് തീരുമാനം.നിലവില്‍ 17 പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ഇതേ പോലെ പതിനേഴു വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കും ലൈസന്‍സ് നേടാം.
17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആണ് അനുവദിക്കുക. പതിനെട്ടു വയസ് പൂര്‍ത്തിയായ ശേഷം ഇവരുടെ ലൈസന്‍സ് മാറ്റി നല്‍കും. അപേക്ഷകര്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം അനുസരിച്ച് അഞ്ചോ പത്തോ വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ആണ് അനുവദിക്കുക. വാഹനം ഓടിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വൈകല്യങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും അപേക്ഷകര്‍ മുക്തരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിദേശികള്‍ക്ക് നിയമാനുസൃത ഇഖാമയും ഉണ്ടായിരിക്കണം. സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ തിയറി പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നവര്‍ക്കാണ് ലൈസന്‍സ് നല്‍കുക.