തിരുവനന്തപുരം നഗരസഭയിലെ എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എസ്.സി പ്രമോട്ടര്‍ സിന്ധു, ഓഫിസ് ജീവനക്കാരി അജിത എന്നിവരെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-07-30 11:13 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്.സി പ്രെമോട്ടര്‍ സിന്ധു, ഓഫിസ് ജീവനക്കാരി അജിത എന്നിവരെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പകള്‍ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്.

ഒന്നരക്കോടി രൂപയിലധികം ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ് നഗരസഭയുടെ പരാതി. എന്നാല്‍ മൂന്ന് കോടിരൂപയോളം തട്ടിച്ചെന്നാണ് പോലിസ് അന്വേഷണത്തില്‍ ലഭിച്ച വിവരം. നഗരസഭയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

Tags:    

Similar News