തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വകുപ്പിന്റെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യവും ആക്കാനും സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ആധുനിക സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഓഫിസ് ആരംഭിച്ചത്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ പി.ഐ.ശ്രീവിദ്യ, ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.