സ്‌കൂള്‍ ക്ലാസ്സുകള്‍ ഉച്ചവരെ മാത്രം; ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി

എല്‍പി ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തൂ. ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം.

Update: 2021-10-07 05:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് ഉച്ചവരെ മാത്രമായിരിക്കും, ശനിയാഴ്ച പ്രവൃത്തി  ദിവസമാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സീനേഷന്‍ ഉറപ്പുവരുത്തും. കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണവും നല്‍കും. പിടിഎ അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ ക്ലാസ് ഉറപ്പാക്കും. എല്‍പി ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തൂ. ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാര്‍ത്ഥി കണ്‍സെഷന്റെ കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തന്നെ തുടങ്ങും. ക്ലാസുകള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാര്‍ഗരേഖ ആയിക്കഴിഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു.

Tags:    

Similar News