വൃക്കരോഗിയെ സഹായിക്കാന്‍ കൊന്നപ്പൂ വില്‍പ്പനയുമായി രണ്ടാംക്ലാസുകാരി

Update: 2021-04-14 18:45 GMT
വൃക്കരോഗിയെ സഹായിക്കാന്‍ കൊന്നപ്പൂ വില്‍പ്പനയുമായി രണ്ടാംക്ലാസുകാരി

മലപ്പുറം: നാട്ടുകാരനായ വൃക്കരോഗിയെ സഹായിക്കാന്‍ രണ്ടാംക്ലാസുകാരി കൊന്നപ്പൂക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തി . രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഒലീവിയ ആണ് സഹജീവി സ്‌നേഹത്തിലൂടെ മാതൃകയായത്. പട്ടിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വൃക്കരോഗിയായ കുടുംബ നാഥനെ സഹായിക്കാനാണ് ഒലീവിയ പണം സമാഹരിച്ചത്. രണ്ടു വൃക്കകളും തകരാറിലായ അദ്ദേഹത്തിന്റെ ദൈന്യത അറിഞ്ഞ ഒലീവിയ സഹായിക്കാനുളള ആഗ്രഹം അച്ഛന്‍ ജോബിയോട് പറയുകയായിരുന്നു. കൊന്നപ്പൂ വിറ്റ് പണം കണ്ടെത്താമെന്നും തീരുമാനിച്ചു. തുടര്‍ന്നാണ് അച്ഛന്റെ സഹായത്തോടെ കൊന്നപ്പൂക്കള്‍ ശേഖരിച്ച് വിഷുത്തലേന്ന് പട്ടിക്കാട് സെന്ററില്‍ വില്‍പ്പന നടത്തിയത്. ഇതിലൂടെ 1850 രൂപ ലഭിച്ചു. ഇത് വൃക്കരോഗിയായ കുടുംബ നാഥനെ വീട്ടിലെത്തി ഏല്‍പ്പിക്കുകയും ചെയ്തു.




Tags:    

Similar News