ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തിരുവനന്തപുരത്ത് ജനത്തിരക്ക്

വിഷുവിന് മുന്നോടിയായി ജനം കൂട്ടമായി പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശം ലംഘിച്ച്‌ തിരുവനന്തപുരം ന​ഗരത്തിലെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

Update: 2020-04-13 08:15 GMT

തിരുവനന്തപുരം: വിഷുവിനെ തുടർന്ന് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തലസ്ഥാനത്ത് ജനത്തിരക്ക്. വിഷുവിന് മുന്നോടിയായി ജനം കൂട്ടമായി പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശം ലംഘിച്ച്‌ തിരുവനന്തപുരം ന​ഗരത്തിലെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കടകൾ തുറന്നതോടെയാണ് ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങിയത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിലെ അവ്യക്തതയും ആളുകൾ മുതലെടുത്തു.

ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതോടെ പണമെടുക്കാനായി ബാങ്കുകൾക്ക് മുമ്പിലും ജനം കൂട്ടമായെത്തി. കാട്ടാക്കടയിലെ ബാങ്കുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ ബാങ്കുകളിലെത്തിയത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി റോഡുകളിലും കടകൾക്ക് മുമ്പിലും വലിയ ജനക്കൂട്ടമെത്തിയത്.  

Tags:    

Similar News