സാമൂഹിക അകലം പാലിച്ചില്ല; യൂനിയന്‍ ബാങ്ക് നാളെ തുറക്കരുതെന്ന് കലക്ടറുടെ ഉത്തരവ്

സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ബുധനാഴ്ചയേ ബാങ്ക് പ്രവര്‍ത്തിക്കാവൂ എന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Update: 2020-06-29 17:23 GMT

കല്‍പറ്റ: സാമൂഹിക അകലം പാലിക്കാതെ ഇടപാടുകള്‍ നടത്തിയതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ യൂനിയന്‍ ബാങ്കിനെതിരെ ജില്ലാ കലക്ടറുടെനടപടി. ബാങ്ക് നാളെ തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു.

അധികൃതരുടെ പരിശോധനയിലാണ് ബാങ്കില്‍ ലോക്ക് ഡൗണ്‍  മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ബുധനാഴ്ചയേ ബാങ്ക് പ്രവര്‍ത്തിക്കാവൂ എന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാരോട് ബാങ്കില്‍ പരിശോധന നടത്താനും കലക്ടര്‍ അഥീല അബ്ദുല്ല ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ ബാങ്കില്‍ പരിശോധിച്ച് സുരക്ഷാ നടപടി ഉറപ്പു വരുത്തും. റിപ്പോര്‍ട്ട് നാളെ വൈകീട്ട് വൈകിട്ട് നാലുമണിക്കകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Tags:    

Similar News