എയ്ഡഡ് സ്കൂളിലെ ഉച്ചക്കഞ്ഞി അഴിമതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി

Update: 2024-07-09 05:20 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് എയ്ഡഡ് സ്‌കൂളിലെ ഉച്ചക്കഞ്ഞി അഴിമതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വ്യാജ അറ്റന്റന്‍സ് ഉണ്ടാക്കി സര്‍ക്കാര്‍ ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ് അലവന്‍സുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.

2020 മുതല്‍ 2024 വരെയുള്ള അധ്യായന വര്‍ഷങ്ങളില്‍ സ്‌കൂളിലെ മാനേജറും ഹെഡ് മിസ്‌ട്രെസ് ചുമതലയുള്ള അധ്യാപികയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരും ചേര്‍ന്ന് ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ പണം തട്ടിയെന്നാണ് ആരോപണം. സ്വകാര്യ അന്യായതിന്മേല്‍ പ്രധമദൃഷ്ട്യ അഴിമതിനടന്നിട്ടുണ്ട് എന്ന് കണ്ട കോടതിയാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനോട് അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവായത്.

Tags:    

Similar News