നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് മറിഞ്ഞ സ്കൂട്ടര്‍ ലോറിക്കടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
പൂക്കാട് ചാലാടത്ത് പൊയില്‍ മുഹമ്മദ് അബ്ദുല്ല (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബുഷ്റ, സഹോദര പുത്രന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിനു സമീപം ഇന്ന് വൈകീട്ടോടെയാണ് അപകടം.
കോഴിക്കോട് ഭാഗത്തു നിന്നും നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ മറിയുകയും ഇതുവഴിയെത്തിയ കോഴിക്കോട് ഭാഗത്തേക്ക് ചെങ്കല്‍ കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബൈക്ക് യാത്രക്കാരന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.പൂക്കാട് ചാലാടത്ത് പൊയില്‍ മുഹമ്മദ് അബ്ദുല്ല (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബുഷ്റ, സഹോദര പുത്രന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.