ക്വാറന്റൈന്‍ കേന്ദ്രവും പരിസരവും അണുവിമുക്തമാക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍
ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, ലീഗ് ഓഫിസ്, കടകള്‍, പള്ളി, മദ്‌റസ തുടങ്ങിയവയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയത്.
പരപ്പനങ്ങാടി: കരിങ്കല്ലത്താണിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ താമസിച്ച വീടും പരിസരവും എസ്ഡിപിഐ പ്രവര്‍ത്തകര്‍ മരുന്ന് തെളിച്ച് അണുനശീകരണം നടത്തി. ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, ലീഗ് ഓഫിസ്, കടകള്‍, പള്ളി, മദ്‌റസ തുടങ്ങിയവയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയത്.
ടോമകെയര്‍ പ്രവര്‍ത്തകന്‍ റഫീഖ് ക്വാറന്റൈന്‍ കേന്ദ്രമടക്കം ശുചീകരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മുന്നിലുണ്ടായിരുന്നു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, ആഷിഖ് ബാവ, ഫാസില്‍, ആഷിഖ് മുത്തു, ഇഖ്ബാല്‍ നേതൃത്വം നല്‍കി.