സിറ്റിസണ്‍സ് മാര്‍ച്ച് ചരിത്ര സംഭവമാക്കും; കാസര്‍കോഡ് ജില്ലാ സ്വാഗതസംഘമായി
സ്വാഗതസംഘം ജില്ലാ ജനറല്‍ കണ്‍വീനറായി എന്‍ യു അബ്ദുസ്സലാമിനെയും കണ്‍വീനറായി വൈ മുഹമ്മദിനേയും തിരഞ്ഞെടുത്തു
കാസര്‍കോട്: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് ഉന്നയിച്ച് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ 'കേരളം രാജ്ഭവനിലേക്ക്' എന്ന പ്രമേയത്തില്‍ നടത്തുന്ന 'സിറ്റിസണ്‍സ് മാര്‍ച്ച്' ചരിത്ര സംഭവമാക്കാന്‍ കാസര്‍കോഡ് ചേര്‍ന്ന ജില്ലാ സ്വാഗതസംഘം തീരുമാനിച്ചു. ഈ മാസം 17ന് കാസര്‍കോട് നിന്നാരംഭിച്ച് ഫെബ്രുവരി ഒന്നിനാണ് രാജ്ഭവനിലേക്ക് എത്തുന്നത്. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സിറ്റിസണ്‍സ് മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ പൗരന്മാരും സജീവമാകണമെന്ന് സ്വാഗത സംഘം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ഉസ്മാന്‍ പറഞ്ഞു.
സ്വാഗതസംഘം ജില്ലാ ജനറല്‍ കണ്‍വീനറായി എന്‍ യു അബ്ദുസ്സലാമിനെയും കണ്‍വീനറായി വൈ മുഹമ്മദിനേയും തിരഞ്ഞെടുത്തു. സി ടി സുലൈമാന്‍(പ്രോഗ്രാം ആന്റ് ഫിനാന്‍സ്), ഖാദര്‍ അറഫ(മീഡിയ), ടി കെ ഹാരിസ്(പങ്കാളിത്തം), അഷ്‌റഫ് കോളിയടുക്കം(വെഹിക്കിള്‍), ഖാദര്‍ എരിയാല്‍(വോളണ്ടിയര്‍), ടി ഐ ആസിഫ്(ആര്‍ട്ട് ആന്റ് കള്‍ച്ചര്‍), ഹമീദ് ഹൊസങ്കടി(മെഡിക്കല്‍), ഇഖ്ബാല്‍ ഹൊസങ്കടി (ഫുഡ് ആന്റ് അക്കമഡേഷന്‍), വൈ മുഹമ്മദ്(പബ്ലിസിറ്റി), ഇഖ്ബാല്‍(ഓഫിസ്), എം ടി പി അഫ്‌സല്‍(സോഷ്യല്‍ മീഡിയ) എന്നിവരെ വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.