എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിനെത്തിയ ബസിന് നേരെ ആക്രമണം

ചേർത്തല മണ്ഡലത്തിലെ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ഇന്നലെ രാത്രി കല്ലേറ് ഉണ്ടായത്.

Update: 2020-02-02 14:00 GMT

തിരുവനന്തപുരം: കഴിഞ്ഞദിവസം എസ്ഡിപിഐ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച സിറ്റിസൺ മാർച്ചിൽ പങ്കെടുത്ത ശേഷം പ്രവർത്തകരുമായി തിരികെപോയ ബസിന് നേരെ ആക്രമണം. ചേർത്തല മണ്ഡലത്തിലെ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ഇന്നലെ രാത്രി കല്ലേറ് ഉണ്ടായത്. ബസിന്റെ മുൻ ഭാഗത്തെ ചില്ല് തകർന്നു. ബസ് നിർത്തിയപ്പോഴേക്കും എറിഞ്ഞവർ സമീപത്തെ കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപെട്ടു. കൊല്ലം ഭാഗത്തും സമാന രീതിയിൽ ആക്രമണമുണ്ടായി. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

Tags:    

Similar News